ഓസ്ട്രേലിയൻ ഡിഫൻഡർക്കായി കേരള ബ്ലാസ്റ്റേഴ്സ് ശ്രമം, ആദ്യ സൈനിംഗ് ആയേക്കും

20210704 170252

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യ വിദേശ സൈനിംഗിനോട് അടുക്കുന്നതായി റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ സെന്റർ ബാക്കായ ഡൈലൻ മക്ഗോവനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യമായിരിക്കുന്നത്. ഡൈലനുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട് എന്ന് പ്രമുഖ സ്പോർട്സ് ജേഴ്ണലിസ്റ്റ് ആയ മാർക്കസും റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ താരവുമായുള്ള ചർച്ച പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.

29കാരനായ മക്ഗോവൻ ഓസ്ട്രേലിയൻ ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരമാണ്. വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സിന് വേണ്ടിയാണ് അവസാനം അദ്ദേഹം കളിച്ചത്. അതിനു മുമ്പ് ഡാനിഷ് ക്ലബായ വെന്ദ്സിസൽ, കൊറിയൻ ക്ലബായ ഗാങ്വോൺ, പോർച്ചുഗൽ ക്ലബായ പാകോസ് എനിവയ്ക്കായി കളിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെ അഡ്ലൈഡ് യുണൈറ്റഡിനായി കളിക്കുന്നതിന് ഇടയിൽ രണ്ട് കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളെ ഒക്കെ റിലീസ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് പുതിയ ടീം ഒരുക്കുകയാണ്. മികച്ച വിദേശ സൈനിംഗുകൾ ഇത്തവണ നടത്താൻ ആകും എന്ന് തന്നെയാണ് ക്ലബ് വിശ്വസിക്കുന്നത്.

Previous articleസെമി ഫൈനലുകൾ കടന്നു പോകേണ്ട സമയം ആയെന്ന് ഹാരി കെയ്ൻ
Next articleമെസ്സിയെ നിലനിർത്തണം, ഉംറ്റിറ്റിയെയും പ്യാനിചിനെയും ബാഴ്സലോണ റിലീസ് ചെയ്തു