ഒരു വലിയ വിദേശ സൈനിംഗുമായി മുംബൈ, മൗറീസിയോ മുംബൈ സിറ്റിക്ക് ഒപ്പം

Img 20220121 132311

30 കാരനായ ഡീഗോ മൗറീഷ്യോയുടെ സൈനിംഗ് ക്ലബ് പൂർത്തിയാക്കിയതായി മുംബൈ സിറ്റി എഫ്‌സി അറിയിച്ചു. ബ്രസീലിയൻ ഫോർവേഡ് 2022 മെയ് 31 വരെയ്യ്ല്ല ഹ്രസ്വകാല കരാറിൽ ആണ് മുംബൈ സിറ്റിയിലേക്ക് എത്തുന്നത്‌. 2006-ൽ ബ്രസീലിലെ പ്രശസ്തമായ ഫ്ലമെംഗോ അക്കാദമിയിലൂടെയാണ് മൗറീഷ്യോ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.

മുമ്പ് 2020/21 സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ഒഡീഷ എഫ്‌സിയിൽ ചേർന്ന് അവിടെ അദ്ദേഹം 20 ഗെയിമുകളിൽ നിന്ന് 12 ഗോളുകളും 2 അസിസ്റ്റുകളും നേടിയിരുന്നു.
20220121 132250

ബ്രസീൽ ക്ലബുകളായ സ്‌പോർട് റെസിഫെ & റെഡ് ബുൾ ബ്രഗാന്റിനോ), റഷ്യൻ ക്ലബായ എഫ്‌സി സ്പാർട്ടക് വ്ലാഡികാവ്കാസ്, പോർച്ചുഗൽ ക്ലബായ വിറ്റോറിയ എഫ്‌സി, സൗദി അറേബ്യൻ ക്ലബായ അൽ ഖാദിസിയ, ചൈന ക്ലബായ കാങ്‌ഷൗ മൈറ്റി ലയൺസ്, ദക്ഷിണ കൊറിയൻ ടീമായ ഗാങ്‌വോൺ എഫ്‌സി ,ബുസാൻ ഐപാർക്ക് എന്നിവിടങ്ങളിൽ മൗറീഷ്യോ കളിച്ചിട്ടുണ്ട്.

Previous articleഅഫ്ഗാന്‍ വെല്ലുവിളി മറികടന്ന് പാക്കിസ്ഥാന്‍, ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും അനായാസ വിജയം
Next articleജയം തേടി ഇന്ത്യ, ബാറ്റിംഗ് തിരഞ്ഞെടുത്തു