സീസണിലെ ആദ്യ വിജയത്തിനായി ശ്രമിക്കുന്ന ഈസ്റ്റ് ബംഗാൾ ഒരു പുതിയ സൈനിങ് പൂർത്തിയാക്കി. ബ്രസീലിയൻ യുവതാരം മാർസെലോ റിബേറോ ദോ സാന്റോസ് ആണ് ഈസ്റ്റ് ബംഗാളിൽ കരാർ ഒപ്പുവെച്ചിരിക്കുന്നത്. 24കാരനായ താരം ലോൺ അടിസ്ഥാനത്തിൽ ആകും ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. പോർച്ചുഗീസ് ക്ലബായ ഗിൽ വിസറ്റെയിൽ നിന്നാണ് താരം ലോണിൽ ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു താരം പോർച്ചുഗീസ് ക്ലബിൽ എത്തിയത്. സ്പാനിഷ് ക്ലബായ ബർഗോസിലും താരം മുമ്പ് കളിച്ചിട്ടുണ്ട്. ഫോർവേഡായ മാർസെലോ അടുത്ത ഈസ്റ്റ് ബംഗാൾ മത്സരത്തിൽ കളിക്കുമോ എന്നത് സംശയമാണ്.
Download the Fanport app now!