ഐ എസ് എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റി അവരുടെ പുതിയ ജേഴ്സി പുറത്തിറക്കി. സിറ്റി ഗ്രൂപ്പിലെ പ്രമുഖ ക്ലബായ മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെ സിറ്റി ഗ്രൂപ്പിന് പരിചിതമായ ഡിസൈനിൽ ആണ് മുംബൈ സിറ്റിയുടെ പുതിയ ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ പ്യൂമ ആണ് മുംബൈ സിറ്റിയുടെ ജേഴ്സി ഒരുക്കുന്നത്. ദുബൈ എക്സ്പോ ആണ് ജേഴ്സിയിലെ മുഖ്യ സ്പോൺസർ. ജേഴ്സി ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്