മെയിൽസൺ ആൽവേസ് ചെന്നൈയിൻ എഫ് സി വിട്ടു

- Advertisement -

ചെന്നൈയിൻ എഫ് സിയുടെ മുൻ ക്യാപ്റ്റൻ മെയിൽസൺ ആൽവേസ് ക്ലബ് വിട്ടു. ചെന്നൈയിൻ എഫ് സി തന്നെ താരം അടുത്ത സീസൺ മുതൽ ക്ലബിനൊപ്പം ഉണ്ടാകില്ല എൻ അറിയിച്ചു. മൂന്ന് സീസണുകളിൽ ചെന്നൈയിൻ ജേഴ്സി അണിഞ്ഞ താരമാണ് മെയിൽസൺ ആൽവേസ്. ചെന്നൈയിനു വേണ്ടി 56 മത്സരങ്ങൾ ഐ എസ് എല്ലിൽ താരം കളിച്ചിട്ടുണ്ട്.

ചെന്നൈയിൻ രണ്ട് ഐ എസ് എൽ കിരീടം നേടിയപ്പോഴും മെയിൽസൺ ആൽവേസ് ടീമിനൊപ്പം ഉണ്ടായിരുന്നു. 2017-18 ഫൈനലിൽ രണ്ട് ഗോളുകൾ നേടി കിരീടം ഉറപ്പിച്ച് കൊടുത്തത് ആൽവേസ് ആയിരുന്നു. മെയിൽസൺ ചെന്നൈയിന്റെ പ്രധാന താരമായിരുന്നു എന്നും ക്ലബിന്റെ നേട്ടങ്ങളിൽ ഒക്കെ പ്രധാനി ആയിരുന്നു എന്നും ചെന്നൈയിൻ ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. ആൽവേസിന്റെ ഭാവിക്ക് എല്ലാ വിധ ആശംസകൾ നേരുന്നതായും ക്ലബ് പറഞ്ഞു.

Advertisement