ലോര്‍ഡ്സിലെ പിച്ച് വരണ്ടതാവുമെന്ന് ഓസ്ട്രേലിയന്‍ പരിശീലകന്‍

- Advertisement -

ലോര്‍ഡ്സില്‍ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനായുള്ള പിച്ച് പരിശോധിക്കുമ്പോള്‍ തനിക്ക് തോന്നുന്നത് അത് വരണ്ടതും ഫ്ലാറ്റുമായ പിച്ചായിരിക്കുമെന്നാണ് ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ അഭിപ്രായപ്പെടുന്നത്. ലോര്‍ഡ്സില്‍ മികച്ച റെക്കോര്‍ഡുള്ള ഓസ്ട്രേലിയ എന്നാല്‍ പിച്ച് ഏത് തരത്തിലാണെങ്കിലും സര്‍വ്വ സജ്ജരാണെന്നും ലാംഗര്‍ പറഞ്ഞു. പിച്ചിന് അനുസൃതമായ താരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് കോച്ചെന്ന നിലയും സെലക്ടര്‍ എന്ന നിലയിലും മികച്ച ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നും ലാംഗര്‍ പറഞ്ഞു.

പിച്ചിനെ അടിസ്ഥാനപ്പെടുത്തി ഓസ്ട്രേലിയ നാല് പേസര്‍മാരെ എടുക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. ടീമില്‍ നിന്ന് ഏത് പേസറാണ് പുറത്ത് പോകുന്നതെന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും അത് വളരെ കടുത്ത തീരൂമാനമായിരിക്കുമെന്ന് ലാംഗര്‍ വ്യക്തമാക്കി. ആദ്യ മത്സരത്തില്‍ അവസരം കിട്ടിയ പേസര്‍മാരെല്ലാം തന്നെ മികവ് പുലര്‍ത്തിയവരായിരുന്നു. അതിനാല്‍ തന്നെ അവരിലൊരാളെ പുറത്തിരുത്തുക എന്നത് ശ്രമകരമാണെന്നും താരം പറഞ്ഞു.

ആദ്യ ടെസ്റ്റിലും ഇത് പോലെ വലിയ താരങ്ങളെ പുറത്തിരുത്തേണ്ടി വന്നതിനാല്‍ ഓസ്ട്രേലിയയ്ക്ക് ഇപ്പോള്‍ ഇത് ശീലമായിട്ടുണ്ടെന്നും ലാംഗര്‍ പറഞ്ഞു.

Advertisement