മഹേഷ് സിംഗിന് ഈസ്റ്റ് ബംഗാളിൽ പുതിയ കരാർ

Newsroom

Picsart 23 09 24 01 03 41 554
Download the Fanport app now!
Appstore Badge
Google Play Badge 1

ഈസ്റ്റ് ബംഗാളിന്റെ യുവതാരമായ മഹേഷ് സിങ് ക്ലബിൽ കരാർ പുതുക്കി. താരം ഈസ്റ്റ് ബംഗാളിൽ പുതിയ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. ഈ സീസൺ അവസാനത്തോടെ മഹേഷിന്റെ കരാർ അവസാനിക്കേണ്ടത് ആയിരുന്നു. പുതിയ കരാർ താരത്തെ 2027വരെ ക്ലബിൽ നിലനിർത്തു. 24കാരനായ നവോറം മഹേഷ് സിങ് കഴിഞ്ഞ സീസണിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിട്ട് സ്ഥിര കരാറിൽ ഈസ്റ്റ് ബംഗാളിലേക്ക് എത്തിയത്.

20230924 010234

നേരത്തെ ലോണിലും മഹേഷ് ഈസ്റ്റ് ബംഗാൾ എഫ് സിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്ന താരം കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. ഇന്ത്യൻ ദേശീയ ടീമിനായും അദേഹം മികച്ച പ്രകടനം പുറത്തെടുത്തു.

മുമ്പ് ഐ ലീഗ് ക്ലബായ സുദേവക്കായും മഹേഷ് ലോണിൽ കഴിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് നവോറം. കേരള പ്രീമിയർ ലീഗ് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിൽ താരം ഉണ്ടായിരുന്നു. ഷില്ലൊങ് ലജോങ്ങിന്റെ താരമായിരുന്ന മഹേഷ് 2018ലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.