ലൂണ മാർച്ച് 15ന് പരിശീലനം പുനരാരംഭിക്കും

Newsroom

Picsart 23 09 30 16 40 27 676

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മാർച്ച് 15 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം തുടങ്ങും എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ലൂണ തിരിച്ചുവരവിന്റെ പാതയിലാണ്. 15ആം തീയതി പരിശീലനം ആരംഭിക്കും. അത് കഴിഞ്ഞ് 10 ദിവസം അദ്ദേഹത്തിന്റെ പുരോഗതി വിശകലനം ചെയ്യും. അതിനു ശേഷം അടുത്ത ഘട്ടം തീരുമാനിക്കും. ഇവാൻ പറഞ്ഞു.

ലൂണ 23 09 30 16 40 16 537

ഏപ്രിലിൽ ലൂണയ്ക്ക് ടീമിനൊപ്പം ചേരാൻ ആകുമോ എന്ന് നോക്കും എന്നും ഇവാൻ പറഞ്ഞു. ഡിസംബറിൽ ആയിരുന്നു ലൂണയ്ക്ക് പരിക്കേറ്റത്. അതിനു ശേഷം ശസ്ത്രക്രിയക്ക് വിധേയനായി. ലൂണ മാത്രമല്ല സൊട്ടിരിയോയും ഉടൻ ടീമിനൊപ്പം പരിശീലനം പുനരാരംഭിക്കും. സീസൺ തുടങ്ങും മുമ്പ് തന്നെ പരിക്കേറ്റ് പുറത്തു പോയ താരമാണ് ജോഷുവ സൊട്ടാരിയോ.

ഇനി സീസൺ അവസാനം വരെ ഒരു പരിക്കും ഉണ്ടാകരുത് എന്ന് മാത്രമാണ് തനിക്ക് ആഗ്രഹം എന്നും ഇവാൻ മാധ്യമങ്ങളോട് പറഞ്ഞു.