ലൊബേര പണി തുടങ്ങി, മന്ദർ റാവു ഇനി മുംബൈ സിറ്റിക്ക് ഒപ്പം

20201014 134422
- Advertisement -

എഫ് സി ഗോവയുടെ ക്യാപ്റ്റനായിരുന്ന മന്ദർ റാവു ദേശായി ഇനി മുംബൈ സിറ്റിക്ക് വേണ്ടി കളിക്കും. നീണ്ട ആറു വർഷമായി ഗോവയ്ക്ക് ഒപ്പം കളിച്ച മന്ദർ റാവുവിന്റെ സൈനിംഗ് മുംബൈ സിറ്റിക്ക് കരുത്തേക്കും. മുൻ എഫ്സി ഗോവ പരിശീലകനായ ലൊബേരയുടെ സാന്നിദ്ധ്യമാണ് മുംബൈ സിറ്റിയിലേക്ക് മന്ദർ റാവു ദേശായി എത്താൻ കാരണം.

വലിയ കരാറിൽ ആണ് മുംബൈ സിറ്റി താരത്തെ സൈൻ ചെയ്യുന്നത്. ലൊബേരയുടെ ഇഷ്ട താരങ്ങളിൽ ഒന്നാണ് മന്ദർ റാവു. ലെഫ്റ്റ് ബാക്കായ മന്ദർ റാവു ഐ എസ് എൽ തുടക്കം മുതൽ എഫ് സി ഗോവയുടെ തന്നെ താരമായിരുന്നു. വിങ്ങർ ആയിരുന്നു എങ്കിലും ലൊബേര താരത്തെ ലെഫ്റ്റ് ബാക്കായി മാറ്റി ക്യാപ്റ്റന്റെ ആം ബാൻഡും നൽകുകയായിരുന്നു. 97 മത്സരങ്ങൾ എഫ് സി ഗോവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. മുംബൈയിൽ ക്യാപ്റ്റൻസിൽ മന്ദറിന് നൽകുമോ എന്നത് കണ്ടറിയണം.

ഐ ലീഗിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. ഗോവൻ സ്വദേശിയായ മന്ദർ റാവു ഡെംപോ യൂത്ത് ടീമിലൂടെയാണ് കരിയർ ആരംഭിച്ചത്. 2013 മുതൽ മൂന്നു വർഷം ഡെംപോയ്ക്കു വേണ്ടി ബൂട്ടു കെട്ടി. ഡെംപോ ഐലീഗ് സെക്കൻഡ് ഡിവിഷൻ നേടിയപ്പോൾ മന്ദർ റാവുവും ടീമിനൊപ്പം ഉണ്ടായുരുന്നു.

Advertisement