വീണ്ടും കൊളംബിയയുടെ രക്ഷകൻ ആയി ഫാൽക്കാവോ

Screenshot 20201014 160635
- Advertisement -

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ കൊളംബിയയുടെ രക്ഷകൻ ആയി വീണ്ടും റഡമൽ ഫാൽക്കാവോ. ചിലിക്ക് എതിരെ പരാജയപ്പെട്ടു എന്നു ഉറപ്പിച്ച മത്സരത്തിൽ പകരക്കാരൻ ആയി ഇറങ്ങി അവസാന നിമിഷം ഫാൽക്കാവോ രക്ഷകൻ ആവുക ആയിരുന്നു. മത്സരത്തിൽ നേരിയ മുൻതൂക്കം ഉണ്ടായിരുന്ന കൊളംബിയ ആണ് ആദ്യം മുന്നിലെത്തിയത്. ഏഴാമത്തെ മിനിറ്റിൽ മെഡിനയുടെ പാസിൽ നിന്നു ലെർമ അവരെ മുന്നിലെത്തിച്ചു. 38 മത്തെ മിനിറ്റിൽ പെനാൽട്ടി ലക്ഷ്യം കണ്ട അർത്രുടോ വിദാൽ ചിലിയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.

തുടർന്നു രണ്ടാം പകുതിക്ക് നാലു മിനിറ്റ് മുമ്പ് ഗോൾ കണ്ടത്തിയ അലക്സിസ് സാഞ്ചസ് ചിലിക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. 72 മത്തെ മിനിറ്റിൽ പകരക്കാരൻ ആയി വന്ന ഫാൽക്കാവോ 91 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തി കൊളംബിയക്ക് നിർണായക സമനില സമ്മാനിച്ചു. കൊളംബിയക്ക് ആയി ഏറ്റവും കൂടുതൽ ഗോൾ കണ്ടത്തിയ ഫാൽക്കാവോ തന്നെയാണ് ലോകകപ്പ് യോഗ്യതയിലും ഏറ്റവും കൂടുതൽ ഗോൾ കണ്ടത്തിയ കൊളംബിയൻ താരം. സമനിലയോടെ നിലവിൽ ലോകകപ്പ് യോഗ്യതയിൽ കൊളംബിയ മൂന്നാം സ്ഥാനത്തും ചിലി ഏഴാമതും ആണ്.

Advertisement