“ചെറിയ സമയത്തിൽ പുതിയ ടീം ഒരുക്കുക എന്നത് പ്രയാസകരം” – ലൊബേര

Img 20201201 131606
- Advertisement -

മുംബൈ സിറ്റിയുടെ പ്രകടനങ്ങൾ മോശമാകാനുള്ള കാരണം വ്യക്തമാക്കി പരിശീലകൻ ലൊബേര രംഗത്ത്. ടീമിന് ഒരുങ്ങാൻ വളരെ കുറച്ച് സമയം മാത്രമെ ലഭിച്ചുള്ളൂ എന്ന് ലൊബേര പറയുന്നു. ചെറിയ സമയം കൊണ്ട് ഒരു പുതിയ ടീം ഒരുക്കുകയും ഒരു പുതിയ ടാക്ടിക്സ് ആ താരങ്ങളിൽ എത്തിക്കുകയും അത്ര എളുപ്പമുള്ള പണിയല്ല എന്ന് ലൊബേര പറഞ്ഞു. തനിക്ക് ആദ്യ മത്സരത്തിന് മൂന്ന് സെഷൻ മുമ്പ് മാത്രമാണ് മുഴുവൻ താരങ്ങളെയും പരിശീലനത്തിനായി ലഭിച്ചത് എന്നും അദ്ദേഹം പറയുന്നു.

പരിചയ സമ്പത്തുള്ള താരങ്ങൾ ആയതു കൊണ്ടാണ് പുതിയ ടീമായിട്ടും വലിയ പ്രയാസങ്ങൾ ഇല്ലാത്തത്. അദ്ദേഹം പറഞ്ഞു. ടീം ഇപ്പോൾ ചെയ്യേണ്ടത് തന്റെ ഫിലോസഫിയിൽ വിശ്വസിക്കുകയാണ്. തങ്ങക്ക് എന്താണോ ഉദ്ദേശിക്കുന്നത് ആ സ്റ്റൈലിൽ കളിക്കുകയാണ്. ബാക്കി എല്ലാം വഴിയെ വരും. ലൊബേര പറഞ്ഞു. ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഇരിക്കുകയാണ് ലൊബേരയുടെ മുംബൈ സിറ്റി‌.

Advertisement