“കവാനിയെ പോലൊരു സ്ട്രൈക്കർ തന്റെ ജോലി എളുപ്പമാക്കും” – ബ്രൂണൊ ഫെർണാണ്ടസ്

Img 20201201 121417
Credit: Twitter
- Advertisement -

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ ശില്പിയായ എഡിസൻ കവാനിയെ പ്രശംസിച്ച് ബ്രൂണൊ ഫെർണാണ്ടസ് രംഗത്ത്. കവാനിയെ പോലൊരു സ്ട്രൈക്കർ തന്നെ പോലെ ഉള്ളവരുടെ ജോലി എളുപ്പമാക്കും എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു. ഒരു സ്ട്രൈക്കർ എന്ന നിലയിൽ എപ്പോഴും നല്ല പാസിനു വേണ്ടിയുള്ള നീക്കങ്ങൾ കവാനി നടത്തികൊണ്ടേ ഇരിക്കും. അങ്ങനെ നീക്കങ്ങൾ നടത്തിയാൽ പാസ് ചെയ്യാൻ എളുപ്പമാകും എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

ഗോൾ മണക്കാനുള്ള കഴിവ് കവാനിക്ക് ഉണ്ട്. അതാണ് സൗതാമ്പ്ടണെതിരായ മത്സരത്തിൽ രണ്ട് തവണ കണ്ടത്. കവാനി ടീമിനെ സഹായിക്കും എന്ന് ഈ ട്രാൻസ്ഫർ നടക്കുമ്പോൾ തന്നെ താൻ പറഞ്ഞിരുന്നു. ഇപ്പോൾ അതാണ് കാണാൻ കഴിയുന്നത് എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ഗോൾ അടിച്ചില്ല എങ്കിലും കവാനി ടീമിന് നല്ലത് മാത്രമെ നൽകുന്നുള്ളൂ എന്നും പോർച്ചുഗീസ് താരം പറഞ്ഞു.

Advertisement