എഫ് സി ഗോവയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സെർജിയോ ലൊബേരയെ സ്വന്തമാക്കാൻ ഇന്ത്യൻ ക്ലബുകളുടെ ശ്രമം തുടരുന്നു. ഐ എസ് എല്ലിൽ ഗോവ ഒന്നാാം സ്ഥാനത്ത് നിൽക്കുമ്പോൾ ആയിരുന്നു ലൊബേരയെ പുറത്താക്കിയത്. അവസാന രണ്ടര വർഷങ്ങളിൽ ഗോവയെ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്ന ടീമാക്കി മാറ്റാൻ ലൊബേരയ്ക്ക് ആയിരുന്നു.
ഇപ്പോൾ ഐ എസ് എൽ ക്ലബുകളാണ് ലൊബേരയ്ക്കായി മുന്നിൽ ഉള്ളത്. ജംഷദ്പൂർ എഫ് സി, മുംബൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്സ് എന്നിവരൊക്കെ ലൊബേരയുമായി ചർച്ചകൾ നടത്തിയതായാണ് അഭ്യൂഹങ്ങൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പരിശീലകനായിരുന്നു ഗോവയിൽ ഉള്ളപ്പോൾ ലൊബേര. ഈൽകോ ഷറ്റോരിക്ക് പകരക്കാരനായാണ് കേരള ബ്ലാസ്റ്റേഴ്സ് ലൊബേരയെ സമീപിച്ചിരിക്കുന്നത്.
എന്നാൽ ഐ എസ് എൽ ക്ലബുകൾ അല്ലാതെ വളർന്നു വരുന്ന ചെറിയ ക്ലബുകളുടെ പരിശീലകനാവാനാണ് ലൊബേരയുടെ താല്പര്യം എന്നാണ് ലൊബേരയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.