ലൊബേരയെ പുറത്താക്കിയത് ഞെട്ടിച്ചു എന്ന് എഡു ബേഡിയ

- Advertisement -

കഴിഞ്ഞ സീസണിൽ നിർണായക ഘട്ടത്തിൽ ആയിരുന്നു ലൊബേരയെ എഫ് സി ഗോവ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത്. ക്ലബിന്റെ ഈ നീക്കം തന്നെ ഞെട്ടിച്ചു എന്ന് എഫ് സി ഗോവ താരം എഡു ബേഡിയ. തീർത്തും അപ്രതീക്ഷിതമായിരുന്നു ലൊബേരയുടെ ക്ലബ് വിടൽ. എന്നാൽ താരങ്ങൾക്ക് ആ സമയത്ത് അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ സമയം ഉണ്ടായിരുന്നില്ല. എന്ന് ബേഡിയ പറയുന്നു.

ലീഗ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്യൽ ആയിരുന്നു അപ്പോൾ പ്രധാനം. അത് എല്ലാവർക്കും ചേർന്ന് നേടാൻ ആയെന്നത് വലിയ കാര്യമാണെന്നും ബേഡിയ പറഞ്ഞു. പുതിയ പരിശീലകനുമായി സംസാരിച്ചു എന്നും എഫ് സി ഗോവ ക്ലബിന് ഒരു ഫിലോസഫി ഉണ്ടെന്നും അതിന് യോജിക്കുന്ന പരിശീലകനാണ് ഫെറാണ്ടോ എന്നും ബേഡിയ പറഞ്ഞു. അവസാന രണ്ടു വർഷവും ഗോവയ്ക്ക് ഗംഭീരമായിരുന്നു. സൂപ്പർ കപ്പും അതിനു ശേഷം എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടി. ഇനി അടുത്ത സീസണിൽ ഐ എസ് എൽ കിരീടം കൂടി നേടണം എന്നും ബേഡിയ പറഞ്ഞു. ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു ബേഡിയ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്.

Advertisement