എഫ് സി ഗോവയുടെ പരിശീലകനായിരുന്ന സെർജിയോ ലൊബേരയുടെ പുറത്താകൽ ഔദ്യോഗികമായി. ലൊബേരയുടെ പകരക്കാരനായി താൽക്കാലികമായി എഫ് സി ഗോവയുടെ അസിസ്റ്റന്റ് പരിശീലകനായിരുന്ന ഡെറിക് പെരേര ചുമതലയേൽക്കും. ഇന്നലെ ആയിരുന്നു അപ്രതീക്ഷിതമായി ലൊബേരയെ പുറത്താക്കാൻ ഗോവ തീരുമാനിച്ചത് ഇപ്പോഴും ലീഗിൽ ഒന്നാമത് നിൽക്കുമ്പോഴാണ് ഈ തീരുമാനം.
എന്നാൽ എന്തിനാണ് ലൊബേരയെ പുറത്താകിയത് എന്ന് വ്യക്തമാക്കാൻ എഫ് സി ഗോവ തയ്യാറായില്ല. ഡെറിക് ആകും ലീഗിലെ അവസാന മത്സരങ്ങളിൽ ഗോവയെ നയിക്കുക. പ്ലേ ഓഫിനു മുമ്പ് ഒരു സ്ഥിര പരിശീലകനെ നിയമിക്കാൻ ആകും എന്നാണ് ഗോവ പ്രതീക്ഷിക്കുന്നത് ഇന്ത്യൻ അണ്ടർ 23 പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ഡെറിക് പെരേര.
ഇന്ത്യ ഫുട്ബോളിൽ നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന പരിശീലകനാണ് ഡെറിക്. കഴിഞ്ഞ സൂപ്പർ കപ്പിൽ ലൊബേരയുടെ അഭാവത്തിൽ എഫ് സി ഗോവയുടെ മുഖ്യ പരിശീലകനും ആയിട്ടുണ്ട്. മുൻ ചർച്ചിൽ ബ്രദേഴ്സ് പരിശീലകൻ കൂടിയാണ് ഇദ്ദേഹം.