ലിവർപൂളിന്റെ ജൈത്രയാത്ര തുടരുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലിവർപൂളിന്റെ ഗംഭീര പ്രകടനം തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ബ്രൈറ്റണെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 19ആം മിനുട്ടിൽ ലൂയിസ് ഡിയസിന്റെ ഗോളിലാണ് ലിവർപൂൾ ലീഡ് എടുത്തത്. മാറ്റിപിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ഡിയസിന്റെ ഗോൾ.20220312 203518

രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്ന് സലാ ആണ് ലീഡ് ഇരട്ടിയാക്കിയത്. ഒരു ഹാൻഡ്ബോളിൽ നിന്ന് ലഭിച്ച പെനാൾട്ടി മൊ സലാ ആണ് ലക്ഷ്യത്തിൽ എത്തിച്ചത്‌. ഈ വിജയത്തോടെ 28 മത്സരങ്ങളിൽ നിന്ന് 66 പോയിന്റ് നേടാൻ ലിവർപൂളിനായി. ബ്രൈറ്റണ് ഇത് തുടർച്ചയായ അഞ്ചാം പരാജയമാണ്‌. ഈ അഞ്ചു മത്സരങ്ങളിൽ നിന്നായി ഒരു ഗോൾ മാത്രമേ പോട്ടറിന്റെ ടീമിന് സ്കോർ ചെയ്യാനും ആയുള്ളൂ.