ഗോവയുടെ ലിസ്റ്റൺ കൊളാസോ ഇനി ഹൈദരബാദിൽ

- Advertisement -

ഹൈദരബാദ് എഫ് സി അവരുടെ ടീം ശക്തമാക്കുകയാണ്. എഫ് സി ഗോവയുടെ താരമായ ലിസ്റ്റൺ കൊളാസൊയെ ആണ് പുതുതായി ഹൈദരാബാദ് സൈൻ ചെയ്തത്. രണ്ടര വർഷത്തെ കരാറിലാണ് കൊളാസൊ ഒപ്പുവെച്ചത്. ഇരുപത്ത് ഒന്നുകാരനായ ലിസ്റ്റൺ അവസാന രണ്ടു സീസണുകളായി എഫ് സി ഗോവയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

എഫ് സി ഗോവയുടെ റിസേർവ് ടീമുകൾക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ചു എങ്കിലും സീനിയർ ടീമിൽ അധികം ലിസ്റ്റണെ പരിഗണിച്ചില്ല‌. ഇതാണ് അറ്റാക്കിങ് താരം ക്ലബ് വിടാൻ കാരണം. സാൽഗോക്കറിന്റെ യുവടീമിലൂടെ വളർന്നു വന്ന താരമാണ് കൊലാസൊ. ഗോവയ്ക്ക് സന്തോഷ് ട്രോഫിയിലും കളിച്ചിട്ടുണ്ട്.

Advertisement