പുതിയ പരിശീലകന് ആശംസ അറിയിച്ച് വാൽവെർദെ

- Advertisement -

ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട വാൽവെർദെ തന്നെ ഇതുവരെ പിന്തുണച്ചവർക്ക് ഒക്കെ നന്ദി അറിയിച്ചു. ഇന്നലെ ആയിരുന്നു വാല്വെർദെ മാറ്റിക്കൊണ്ട് സെറ്റിയെനെ പരിശീലകനായി എത്തിക്കാൻ ബാഴ്സലോണ തീരുമാനിച്ചിരുന്നത്. ക്ലബിൽ തന്നോടൊപ്പം അവസാന രണ്ടർവർഷക്കാലം പ്രവർത്തിച്ചവർക്ക് ഒക്കെ വാല്വെർദെ നന്ദി പറഞ്ഞു. എല്ലാവരും തന്നെ നല നിലയിലാണ് ക്ലബിലേക്ക് സ്വാഗതം ചെയ്തിരുന്നത് എന്നും വാല്വെദെ പറഞ്ഞു.

ബാഴ്സലോണയിലെ താരങ്ങൾക്കും ആരാധകർക്കും പ്രത്യേക നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതുതായി ചുമതലയേറ്റ സെറ്റിയന് എല്ലാവിധ ആശംസകളും ക്ലബിൽ നേരുന്നതായും വാല്വെർദെ പറഞ്ഞു. ബാഴ്സലോണക്കായി തുടർച്ചയായി രണ്ട് ലീഗ് കിരീടങ്ങൾ നേടിക്കൊടുത്തിട്ടും മാനേജ്മെന്റിന്റെയോ ആരാധകരുടെയോ വിശ്വാസം നേടിയെടുക്കാൻ ആവാതെയാണ് വാല്വെദെ ക്ലബ് വിടുന്നത്.

Advertisement