ലാൻസറോട്ടയുടെ ഇരട്ട ഗോളിൽ കോപ്പലാശാൻ വീണു

- Advertisement -

ജംഷദ്പൂർ എഫ് സിയുടെയും കോപ്പലാശാന്റെയും കഷ്ടകാലം തുടരുന്നു. ഇന്ന് ഗോവയിൽ ഫത്തോർഡ സ്റ്റേഡിയത്തിൽ എഫ് സി ഗോവയോടും പരാജയപ്പെട്ടതോടെ ഏഴാം സ്ഥാനത്ത് തന്നെ ജംഷദ്പൂർ ഇരിക്കും എന്ന് ഉറപ്പായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോവയുടെ ഇന്നത്തെ ജയം.

ലാൻസറോട്ടയുടെ ഇരട്ട ഗോളുകളാണ് എഫ് സി ഗോവയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്രണ്ടൺ ഫെർണാണ്ടസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചാണ് ലാൻസറോട്ട ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ജെറിയുടെ അസിസ്റ്റിൽ നിന്ന് നേടിയ ഹെഡറിലൂടെ ട്രിൻഡാഡെ ജംഷദ്പൂരിന് സമനില നേടിക്കൊടുത്തു.

എന്നാൽ ആ സമനില ആറു മിനുട്ടേ നീണ്ടു നിന്നുള്ളു. ലാനസറോട്ടയുടെ സുന്ദരൻ ടച്ചും ഫിനിഷും ആണ് ഗോവയുടെ രണ്ടാം ഗോളിൽ കണ്ടത്. പിറകിൽ പോയതിനു ശേഷം ബെൽഫോർട്ടിനേയും ഫറൂഖ് ചൗദരിയെയും കോപ്പലാശാൻ ഇറക്കി നോക്കി എങ്കിലും ഒരു തന്ത്രവും ഇന്ന് ഫലം കണ്ടില്ല.

ജയത്തോടെ 16 പോയന്റുമായി എഫ് സി ഗോവ നാലാം സ്ഥാനത്തേക്ക് എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement