ബഗാനിൽ നിന്ന് ക്രോമ പുറത്ത്, റാന്റി മാർട്ടിൻസ് വീണ്ടും ഐ ലീഗിലേക്ക്

- Advertisement -

മോഹൻ ബഗാനിലെ അഴിച്ചുപണികൾ തുടരുന്നു. കോച്ച് മാറിയിട്ടും ടീമിന് മാറ്റമില്ലാത്തത് കൊണ്ട് ബഗാന്റെ ഒന്നാം സ്ട്രൈക്കറായ ക്രോമയെ തന്നെ ടീമിൽ നിന്ന് റിലീസ് ചെയ്തിരിക്കുകയാണ് മോഹൻ ബഗാൻ. കഴിഞ്ഞ മത്സരത്തിൽ മിനേർവക്കെതിരെ ക്രോമ നടത്തിയ മോശം പ്രകടനമാണ് പെട്ടെന്ന് തന്നെയുള്ള ഈ പുറത്താക്കലിന് പിറകിൽ.

കൊൽക്കത്ത ലീഗിൽ ബഗാനു വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച ക്രോമയ്ക്ക് എന്നാൽ ആ പ്രകടനം ഐ ലീഗിക് ആവർത്തിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിൽ മിനേർവയ്ക്കെതിരെ ഒരു പെനാൽട്ടി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു ക്രോമ.

ക്രോമയ്ക്ക് പകരം ബഗാൻ എത്തിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് പരിചയമുള്ള മുഖമാണ്‌. ഐ ലീഗിൽ ഒരു കാലത്ത് താണ്ഡവം നടത്തിയ റാന്റി മാർട്ടിൻസാണ് മോഹൻ ബഗാന്റെ സ്ട്രൈക്കർ വേഷത്തിൽ എത്തുന്നത്. തന്റെ മികച്ച കാലം കഴിഞ്ഞ റാന്റി എങ്ങനെ ടീമിന് ഉപകാരപ്പെടും എന്ന് ബഗാൻ ആരാധകർക്ക് ആശങ്ക ഉണ്ടെങ്കിലും ബഗാൻ മാനേജ്മെന്റ് റാന്റിയെ ടീമിലേത്തിക്കാൻ ഉറപ്പിച്ചിരിക്കുകയാണ്.

നേരത്തെ ഗോകുലം എഫ് സി മുൻ ഐ ലീഗ് സ്റ്റാർ ഒഡാഫയേയും ഈ ട്രാൻസഫർ വിൻഡോയിൽ ടീമിൽ എത്തിച്ചിരുന്നു. ഐലീഗിന്റെ പ്രതാപത്തെ രണ്ട് താരങ്ങളും വീണ്ടും അങ്ങനെ ഐ ലീഗി എത്തിയിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement