ലാലിയൻസുവാല ചാങ്തെ മുംബൈ സിറ്റിയിൽ സ്ഥിരമായി തുടരും, പുതിയ കരാർ ഒപ്പുവെച്ചു

ലാലിയൻസുവാല ചാങ്തെ മുംബൈ സിറ്റിയിൽ സ്ഥിരകരാർ ഒപ്പുവെച്ചു‌. കഴിഞ്ഞ സീസണിൽ ആറ് മാസത്തെ കരാറിൽ ആയിരുന്നു ചാങ്തെ മുംബൈ സിറ്റിയിലേക്ക് എത്തിയത്. ഇപ്പോൾ ചാങ്തെ മൂന്ന് വർഷത്തെ കരാർ ആണ് മുംബൈ സിറ്റിയിൽ ഒപ്പുവെച്ചത്. കഴിഞ്ഞ ജനുവരിയിൽ ചെന്നൈയിനിൽ നിന്നായിരുന്നു ചാങ്തെ മുംബൈ സിറ്റിയിലേക്ക് വന്നത്.

ഐ എസ് എല്ലിൽ 7 മത്സരങ്ങൾ മുംബൈ സിറ്റിക്കായി താരം കളിച്ചു. ഇത് കൂടാതെ എ എഫ് സി ചാമ്പ്യൻസ് ലീഗിൽ 6 മത്സരങ്ങളും താരം കളിച്ചു. 97 മത്സരങ്ങൾ ഐ എസ് എല്ലിൽ ചാങ്തെ ഇതുവരെ കളിച്ചിട്ടുണ്ട്. 20 ഗോളുകൾ ഐ എസ് എല്ലിൽ താരം നേടി.