ലക്ര ഇനി ജംഷദ്പൂർ എഫ് സിയിൽ

Newsroom

Picsart 23 07 26 20 03 51 565
Download the Fanport app now!
Appstore Badge
Google Play Badge 1

ഡിഫൻഡർ പ്രൊവറ്റ് ലക്ര നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് ജംഷദ്പൂരിൽ എത്തി. ഒരു വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചത്. അവസാബ സീസണുകളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ പ്രധാന താരമായിരുന്നു ലക്ര. 2018ൽ നോർത്ത് ഈസ്റ്റിൽ ചേർന്നതിന് ശേഷം 36 മത്സരങ്ങൾ കളിച്ചു.

ലക്രt 23 07 26 20 03 38 829

25-കാരന് റൈറ്റ് ബാക്ക് ആയും ലെഫ്റ്റ് ബാക്ക് ആയും കളിക്കാൻ കഴിയും. മുമ്പ് ഗോകുലത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് ലക്ര. ഐ എസ് എല്ലിൽ ലക്ര നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി മാത്രമെ കളിച്ചിട്ടുള്ളൂ. കൊൽക്കത്തൻ ക്ലബായ പതചക്രയ്ക്ക് വേണ്ടിയും ഇതിനു മുമ്പ് ലക്ര കളിച്ചിട്ടുണ്ട്.

“ജംഷഡ്പൂർ എഫ്‌സിയിൽ കളിക്കുക എന്നത് എനിക്ക് ഒരു സ്വപ്നമായിരുന്നു. ടാറ്റ ഫുട്ബോൾ അക്കാദമിയിൽ (ടിഎഫ്എ) ക്ലബ്ബ് തുടക്കം മുതൽ യുവ കളിക്കാരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, കൂടാതെ മുതിർന്ന കളിക്കാരും പ്രോനേയ് ഹാൽഡറിനെപ്പോലുള്ള ടിഎഫ്എ ബിരുദധാരികളും യുവ കളിക്കാരെ സഹായിക്കാൻ ഇതിനകം ഇവിടെയുണ്ട്. കോച്ചിംഗ് സ്റ്റാഫിന്റെയും ടീമിന്റെയും സഹായത്തോടെ, ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ എനിക്ക് ക്ലബ്ബിനെ സഹായിക്കാനാകുമെന്നും ഞങ്ങൾക്ക് ട്രോഫികൾ നേടാനാകുമെന്നും എനിക്ക് ഉറപ്പുണ്ട്.” ലക്ര പറഞ്ഞു.