ജംഷദ്പൂർ ജപ്പാനീസ് മിഡ്ഫീൽഡർ റെയ് തചികാവയെ സ്വന്തമാക്കി

Newsroom

ജാപ്പനീസ് മിഡ്ഫീൽഡറായ റെയ് തച്ചികാവ ജംഷഡ്പൂർ എഫ്‌സിയിലേക്ക് എത്തി. താരം ജംഷദ്പൂരിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കുന്നതായി ക്ലബ് അറിയിച്ചു. ഒരു വർഷത്തെ കരാറിലാണ് താരം ക്ലബ്ബിൽ ചേരുന്നത്.

ജംഷദ്പൂർ 23 06 25 16 53 34 382

25കാരനായ റെയ് തച്ചിക്കാവയ്ക്ക് കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ഓഫ് മാൾട്ടയിൽ സൈറൻസ് ഫുട്ബോൾ ക്ലബിനെ പ്രതിനിധീകരിച്ച് ആയിരുന്നു കളിച്ചത്‌. ഒസാക്ക യൂണി എച്ച് ആൻഡ് എസ്എസുമായി കളിച്ചാണ് കരിയർ ആരംഭിച്ചത്.

പെരാഫിറ്റ, ഫെൽഗ്യൂരാസ്, സാന്താ ലൂസിയ എന്നിവയുൾപ്പെടെ നിരവധി എലൈറ്റ് യൂറോപ്യൻ ടീമുകൾക്കുവേണ്ടിയും തച്ചിക്കാവ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 23 മത്സരങ്ങളിൽ പങ്കെടുക്കുകയും 2 ഗോളുകൾ നേടുകയും ചെയ്തിരുന്നു. സെൻട്രൽ മിഡ്ഫീൽഡറാണെങ്കിലും, അറ്റാക്കിലും കളിക്കാൻ കഴിവുള്ള താരമാണ്‌.