ആദ്യ ഇലവനിൽ ഇന്ന് ആദ്യമായി കിസിറ്റോ എത്തും

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡെൽഹിയിൽ ഇറങ്ങുമ്പോൾ കേരളത്തിന്റെ ആരാധകരുടെ ഏറ്റവും വലിയ ആഗ്രഹം ബ്ലാസ്റ്റേഴ്സിന്റെ യുവ വിദേശ താരം കിസിറ്റോയെ ആദ്യ ഇലവനിൽ കാണാനാകും. അത് നടക്കുമെന്ന് സൂചനകളാണ് ക്ലബിന്റെ പുതിയ കോച്ച് ഡേവിഡ് ജെയിംസ് ഇന്നലെ നൽകിയത്.

കിസിറ്റോയുടെ അവസാന മത്സരത്തിലെ പ്രകടനത്തെ പുകഴ്ത്തിയ ബ്ലാസ്റ്റേഴ്സ് കോച്ച് പിച്ചിൽ ഇറങ്ങിയാൽ കിസ്റ്റോ തനിക്ക് ആവുന്നത് മികച്ച രീതിയിൽ ഫലിപ്പിക്കുന്നുണ്ട് എന്നും പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ കിസിറ്റോയുടെ വരവായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കളി തന്നെ മാറ്റിയത്.

അതുകൊണ്ട് തന്നെ ഇന്ന് ആദ്യ ഇലവനിൽ കിസിറ്റീ ഉണ്ടാകും‌. ബെർബറ്റോവാണോ ഹ്യൂമാണോ കിസിറ്റോയ്ക്ക് പകരം പുറത്തിരിക്കുക എന്നത് കാത്തിരുന്ന് കാണണം. കഴിഞ്ഞ മത്സരത്തിൽ ബെർബറ്റോവിനെ മാറ്റി യായിരുന്നു കിസിറ്റോയെ ജെയിംസ് രംഗത്ത് ഇറക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article2019 ആഷസിനു ശേഷം കോച്ചിംഗ് സ്ഥാനം ഉപേക്ഷിക്കും: ട്രെവര്‍ ബെയിലിസ്
Next articleലിന്നിനു പകരം ടീമിലെത്തേണ്ടത് ഗ്ലെന്‍ മാക്സ്‍വെല്‍ തന്നെ: പോണ്ടിംഗ്