ലിന്നിനു പകരം ടീമിലെത്തേണ്ടത് ഗ്ലെന്‍ മാക്സ്‍വെല്‍ തന്നെ: പോണ്ടിംഗ്

പരിക്കേറ്റ് ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന ക്രിസ് ലിന്നിനു പകരം ടീമില്‍ എത്തേണ്ടത് ഗ്ലെന്‍ മാക്സ്‍വെല്‍ തന്നെയെന്ന് അഭിപ്രായപ്പെട്ട് റിക്കി പോണ്ടിംഗ്. ക്രിസ് ലിന്നിന്റെ വെടിക്കെട്ട് പ്രകടനത്തെ ഒപ്പം പിടിക്കുവാനുള്ള ശേഷിയുള്ള താരമാണ് മാക്സിയെന്നാണ് ഓസ്ട്രേലിയയുടെ അസിസ്റ്റന്റ് കോച്ചായി നിയമിക്കപ്പെട്ട പോണ്ടിംഗിന്റെ അഭിപ്രായം. മോശം ഫോം കാരണം ഓസ്ട്രേലിയ പ്രഖ്യാപിച്ച് ആദ്യ ടീമില്‍ സെലക്ടര്‍മാര്‍ മാക്സ്വെല്ലിനെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത് പോയതോടെ വീണ്ടും മാക്സ്വെല്ലിനു സാധ്യത തെളിയുകയാണ്.

ഇതുവരെ ലിന്നിനു പകരക്കാരനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിഗ് ബാഷില്‍ കഴിഞ്ഞ ദിവസം മാക്സ്‍വെല്‍ പുറത്തെടുത്ത 39 പന്ത് 60 റണ്‍സ് പ്രകടനം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചു പറ്റുമെന്ന വിശ്വാസക്കാരാണ് അധികവും. ലിന്നിനു പകരം വയ്ക്കുവാന്‍ ഏറ്റവും മികച്ച താരം മാക്സി തന്നെയെന്ന് പോണ്ടിംഗും തുറന്ന് പറഞ്ഞതോടെ ടീമിലേക്ക് ഗ്ലെന്‍ മാക്സ്വെല്‍ ഏറെക്കുറെ തിരിച്ചെത്തിക്കഴിഞ്ഞുവെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ ഇലവനിൽ ഇന്ന് ആദ്യമായി കിസിറ്റോ എത്തും
Next articleപുതു ഉണർവിൽ ഡൽഹിയുടെ തണുപ്പിൽ പൊരുതി കയറാൻ കേരള ബ്ലാസ്റ്റേഴ്‌സ്