കിരീടം നേടിക്കൊടുത്തെങ്കിലും ബഗാൻ കോച്ചിന്റെ ജോലി പോകും

- Advertisement -

ഈ സീസണിൽ മോഹൻ ബഗാന്റെ ആധിപത്യം ആയിരുന്നു ഐലീഗിൽ കണ്ടത്. എതിരാളികളെ ഒക്കെ വളരെ പിന്നിലക്കി കൊണ്ട് 4 മത്സരങ്ങൾ ഇനിയും ബാക്കി നിൽക്കെ ലീഗ് കിരീടം സ്വന്തമാക്കാൻ മോഹൻ ബഗാനായി. ഇതിന്റെ പൂർണ്ണ ക്രെഡിറ്റും പോകുന്നത് അവരുടെ സ്പാനിഷ് പരിശീലകനായ കിബു വികൂനയ്ക്കാണ്. കഴിഞ്ഞ സീസൺ ആകെ വലഞ്ഞിരുന്ന ബഗാനെ ഒരു ചാമ്പ്യൻ ടീമാക്കി വളർത്താൻ അദ്ദേഹത്തിനായി.

പക്ഷെ അതുകൊണ്ട് ഒന്നും കാര്യമില്ല. പുതിയ സീസണിൽ മോഹൻ ബഗാനും എ ടി കെയും കൂടെ ലയിക്കുക ആണ് എന്നതു കൊണ്ട് തന്നെ ബഗാന്റെ പരിശീലക സ്ഥാനം കുബിവിന് നഷ്ടമാകും. രണ്ട് ടീമും കൂടെ ഒന്നാകുമ്പോൾ അതിന്റെ അമരത്ത് ഉണ്ടാവുക എ ടി കെ കൊൽക്കത്തയുടെ പരിശീലകനായ അന്റോണിയോ ഹബാസ് ആയിരിക്കും. ഐ എസ് എൽ കിരീടം എ ടി കെ കൊൽക്കത്തയ്ക്ക് നേടിക്കൊടുത്ത ഹബാസ് ടീമിൽ തുടരും എന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പോളണ്ടിലും സ്പെയിനിലും വിവിധ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ജോസഫ് അന്റോണിയോ കിബു വികൂന എന്ന മോഹൻ ബഗാന്റെ പരിശീലകൻ ഇതോടെ പുറത്താക്കപ്പെടുന്ന അവസ്ഥയിലാകും. ക്ലബ് ലയിക്കുമ്പോൾ സ്പോർട്സ് ഡയറക്ടറായോ ടെക്നിക്കൽ ഡയറക്ടറായോ വികൂനയെ നിർത്താനുള്ള ആലോചനകൾ ഉണ്ട് എങ്കിലും പരിശീലകന്റെ റോളിൽ അല്ലാതെ ക്ലബിൽ നിൽക്കാൻ താല്പര്യമില്ല എന്ന് കിബു വികൂന ക്ലബ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

Advertisement