കേരള ബ്ലാസ്റ്റേഴ്സിൽ ഇവർ തന്ത്രങ്ങൾ മെനയും

കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ പരിശീലകനായി എത്തിയ കിബു വികൂന അദ്ദേഹത്തിന്റെ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. വികൂനയ്ക്ക് ഒപ്പം മൂന്ന് സഹപരിശീലകർ ആകും കേരള ബ്ലാസ്റ്റേഴ്സിൽ എത്തുക. തോമസ് ഷോർസ്, ഡേവിഡ് ഒചോവ, പൗളിയുസ് റഗുസ്കാസ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് കിബുവിനൊപ്പം വരിക.

തോമസ് ആകും പ്രധാന സഹ പരിശീലകൻ. വികൂനയ്ക്ക് ഒപ്പം തന്ത്രങ്ങൾ മെനയുന്നതിൽ പ്രധാനിയും തോമസ് ആകും. ഒചോവ ടാക്ടികൽ & അനലറ്റിക്കൽ കോച്ചായാകും പ്രവർത്തിക്കുക.റഗുസ്കാസ് ആകും ഫിസിക്കൽ പ്രിപറേഷൻ കോച്. അദ്ദേഹം ആകും പരിശീലനങ്ങൾക്ക് ഒക്കെ നേതൃത്വം കൊടുക്കുക. ഇവർക്കൊക്കെ ഒപ്പം ഇഷ്ഫാഖ് അഹമ്മദും പരിശീൽകൻ ടീമിൽ ഉണ്ടാകും. തോമസും, റഗുസ്കാസും ബഗാനിലും കിബു വികൂനയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഒചോവ ആണ് ഈ പരിശീലക സംഘത്തിലെ പുതുമുഖം.