ഖാലിദ് ജമീൽ ഇനി ജംഷദ്പൂർ എഫ് സിയുടെ പരിശീലകൻ

Newsroom

ഖാലിദ് ജമീലിനെ മുഖ്യ പരിശീലകനായി നിയമിച്ചതായി ജംഷഡ്പൂർ എഫ്‌സി ഞായറാഴ്ച പ്രഖ്യാപിച്ചു. എഎഫ്‌സി പ്രോ ലൈസൻസുള്ള കോച്ചായ ജമിൽ ജംഷഡ്പൂർ എഫ്‌സിക്കൊപ്പം ജനുവരിയിൽ കലിംഗ സൂപ്പർ കപ്പോടെ തന്റെ പ്രവർത്തനം ആരംഭിക്കും.മുൻ കളിക്കാരനെന്ന നിലയിലും മുഖ്യപരിശീലകനെന്ന നിലയിലും ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയനായ വ്യക്തിയാണ് ജമീൽ.

ഖാലിദ് 23 12 31 18 57 15 445

ഒരു ഐഎസ്എൽ ടീമിന്റെ സ്ഥിരം മുഖ്യ പരിശീലകനായ ആദ്യ ഇന്ത്യക്കാരനും ഐഎസ്എൽ പ്ലേഓഫിലേക്ക് ഒരു ടീമിനെ നയിച്ച ഏക ഇന്ത്യൻ പരിശീലകനുമാണ് അദ്ദേഹം. ഐസ്വാളിനൊപ്പം 2016-17 സീസണിലെ ഐ-ലീഗ് ബെസ്റ്റ് കോച്ച് അവാർഡും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കൊപ്പം എഫ്‌പിഎഐ ഇന്ത്യൻ ഫുട്‌ബോൾ അവാർഡുകളും ജമീൽ സ്വന്തമാക്കിയിട്ടുണ്ട്.

2020-21 സീസണിൽ നോർത്ത് ഈസ്റ്റിന്റെ ഇടക്കാല ഹെഡ് കോച്ചായി നിയമിക്കപ്പെട്ടപ്പോൾ 10-ഗെയിം അപരാജിത സ്ട്രീക്ക് ഉൾപ്പെടെ ഹൈലാൻഡേഴ്സിനെ പ്ലേഓഫിലേക്ക് അദ്ദേഹം നയിച്ചു. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അടിസ്ഥാനമാക്കി 2021-22 സീസണിൽ ഖാലിദിനെ അവരുടെ മുഖ്യ പരിശീലകനായി നോർത്ത് ഈസ്റ്റ് നിയമിക്കുകയും ചെയ്തിരുന്നു‌.