” കേരള ബ്ലാസ്റ്റേഴ്സ് മറ്റുള്ള ടീമുകളെ ഭയപ്പെടേണ്ടതില്ല, സ്വന്തം പ്രകടനത്തിൽ ശ്രദ്ധ കൊടുത്താൽ മതി” – ഗാരി ഹൂപ്പർ

Img 20201107 185617
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് മികച്ച സ്ക്വാഡ് ആണ് ഉള്ളത് എന്നും അത് ഗ്രൗണ്ടിൽ കാണിച്ചാൽ മതി എന്നും കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഗാരി ഹൂപ്പർ. മറ്റു ടീമുകളെ ഓർത്ത് കേരള ബ്ലാസ്റ്റേഴ്സ് ഭയപ്പെടേണ്ടതില്ല എന്നും സ്വന്തം പ്രകടനത്തിൽ മാത്രം ശ്രദ്ധ കൊടുത്താൽ മതി എന്നും കേരള ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞു. ഇംഗ്ലണ്ടിൽ അടക്കം വലിയ ക്ലബുകൾക്ക് ആയെല്ലാം കളിച്ചു പരിചയമുള്ള താരമാണ് ഗാരി ഹൂപ്പർ.

മുംബൈ സിറ്റി ആണ് ഐ എസ് എല്ലിലെ ഏറ്റവും മികച്ച സ്ക്വാഡ് എന്നും ഹൂപ്പർ പറഞ്ഞു. മുംബൈ സിറ്റിക്ക് രണ്ട് ഗംഭീര സ്ട്രൈക്കർമാർ ഉണ്ട് എന്നും ഹൂപ്പർ പറഞ്ഞു. ഈസ്റ്റ് ബംഗാളും താൻ കണ്ടതിൽ നല്ല സ്ക്വാഡ് ആണെന്നും അവരുടെ കളി ശൈലിയും മികച്ചതാണെന്നും ഹൂപ്പർ പറഞ്ഞു. ഗോൾ ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ഗാരി ഹൂപ്പർ.

Advertisement