വിജയം തുടരണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എതിരെ, ജയിച്ചാൽ മൂന്നാം സ്ഥാനത്ത് എത്തും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പ്രതീക്ഷകൾ മുന്നോട്ട് കൊണ്ട് പോകാൻ ആയി ചെന്നൈയിന് എതിരെ ഇറങ്ങും. മുംബൈ സിറ്റിക്ക് എതിരെ നേടിയ വലിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഇന്ന് വിജയിക്കുക ആണെങ്കിൽ പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ജംഷദ്പൂദിന്റെ ഒപ്പം എത്താൻ കേരള ബ്ലാസ്റ്റേഴ്സിനാകും. ഗോവയിലെ വാസ്കോയിലെ തിലക് മൈതാനിയിൽ ആണ് മത്സരം നടക്കുന്നത്.

ചെന്നൈയും വിജയവുമായാണ് ഇന്നത്തെ മത്സരത്തിലേക്ക് വരുന്നത്. അവസാന മത്സരത്തിൽ ഒഡീഷ എഫ്‌സിയെ 2-1 ന് ചെന്നൈയിൻ തോൽപ്പിച്ചിരുന്നു. ചെന്നൈയിൻ 11 പോയിന്റുമായി നാലാമതും കേരള ബ്ലാസ്റ്റേഴ്സ് 9 പോയിന്റുമായി ആറാം സ്ഥാനത്തുമാണ് ഇപ്പോൾ ഉള്ളത്. അവസാന അഞ്ചു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞിട്ടില്ല. ഇതുവരെ ചെന്നൈയിനും കേരള ബ്ലാസ്റ്റേഴ്സും 16 തവണ നേർക്കുനേർ വന്നിട്ടുണ്ട്. ഇതിൽ 3 തവണ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എതിരെ വിജയിച്ചിട്ടുള്ളൂ. ചെന്നൈയിൻ 6 തവണ വിജയിച്ചിട്ടുണ്ട്.