കൊച്ചി, സെപ്റ്റംബർ 28: നാളെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ സീസണിലെ ആദ്യ എവേ മത്സരത്തിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റാറെ ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കിരീടം എന്ന സാധ്യതയിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
” വിജയത്തിനും തോൽവിക്കും ഇടയിൽ ഒരു ചെറിയ നേർ രേഖയാണ് ഉള്ളത്. ISL സ്ഥാപിതമായത് 2014-ൽ ആണ്, 10 വർഷത്തെ, ഹ്രസ്വ ചരിത്രം മാത്രമെ ഉള്ളൂ. കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ കിരീടം നേടുമെന്ന് എനിക്ക് പൂർണ ഉറപ്പുണ്ട്.” സ്റ്റാറേ പറഞ്ഞു.
“എത്ര പെട്ടെന്ന് കിരീടം നേടും എന്നത്, ഞങ്ങൾക്കറിയില്ല. കഴിയുന്നത്ര കളികൾ ജയിക്കാനാണ് ഞാനിവിടെ വന്നത്. തീർച്ചയായും, ഒരു കിരീടം നേടുന്നതിന് നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് അറിയുമ്പോൾ അത് നേടുക എളുപ്പമാണ്. ആ അനുഭവം ഉള്ളത്, കൊണ്ടാണ് ഞാനിവിടെ വന്നത്.” അദ്ദേഹം പറഞ്ഞു.