കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം ഈ ഗംഭീര സ്റ്റേഡിയത്തിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ പ്രീസീസൺ പരിശീലനം നടക്കുന്നത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്പോർട്സ് ഹബിൽ ഒന്നിലാണ്. അഹമ്മദാബാദിൽ കഴിഞ്ഞ് വർഷം ഉദ്ഘാടനം ചെയ്ത ട്രാൻസ്റ്റേഡിയയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നു മുതൽ പരിശീലനം നടത്തുന്നത്. എല്ലാ കായിക ഇനങ്ങളും നടത്താൻ സൗകര്യമുള്ള ട്രാൻസ്റ്റേഡിയയിൽ ഫുട്ബോൾ പരിശീലനത്തിനും മികച്ച സൗകര്യങ്ങൾ ഉണ്ട്.

ആദ്യമായാകും ഒരു ഐ എസ് എൽ ക്ലബ് ഇവിടെ പരിശീലനം നടത്തു‌ന്നത്. ട്രാൻസ്സ്റ്റേഡിയയുടെ പ്രധാന ആകർഷണമായ ഗംഭീര ഫുട്ബോൾ പിച്ചിൽ ആകും ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം. 20000ത്തോളം പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയുള്ള ഫുട്ബോൾ സ്റ്റേഡിയം ഭാവിയിൽ ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾക്കുള്ള വേദി കൂടിയാകും. രണ്ടാഴ്ചയോളം കേരള ബ്ലാസ്റ്റേഴ്സ് ഈ സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.

ഈ മാസമവസാനം കൊച്ചിയിൽ നടക്കുന്ന പ്രീസീസൺ മത്സരങ്ങൾക്കായുള്ള ഒരുക്കത്തിനാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഒരുങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial