വമ്പൻ ക്ലബുകളെ നേരിടാൻ ഉള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു

- Advertisement -

ഈ മാസമവസാനം നടക്കുന്ന പ്രീ സീസൺ മത്സരങ്ങൾക്കായുള്ള സ്ക്വാഡ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. 31 അംഗ ടീമിനെയാണ് ഡേവിഡ് ജെയിംസ് പ്രഖ്യാപിച്ചിരിക്കുന്നത്. 11 മലയാളികൾ അടങ്ങുന്നതാണ് 31 അംഗ സ്ക്വാഡ്. 6 വിദേശ താരങ്ങളും സ്ക്വാഡിൽ ഉണ്ട്. പുതിയ താരങ്ങളായ ഡിഫൻഡർ സിറിൽ കാലി, ഫോർവേഡായ പൊപ്ലാനിക്, സ്ലാവിസ എന്നിവർക്ക് ഒപ്പം കഴിഞ്ഞ‌ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ചു നിന്ന കിസിറ്റോ, ലാകിച് പെസിച്, പെകൂസൺ എന്നിവരും വിദേശ താരങ്ങളായുണ്ട്.

ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ, ഫാൻസ് ഫേവറിറ്റ്സ് ആയ സി കെ വിനീത്, അനസ് എടത്തൊടിക എന്നിവരും 31 അംഗ ടീമിൽ ഉണ്ട്. മൂന്ന് ഗോൾ കീപ്പർമാരും ഇന്ത്യക്കാരാണ് എന്ന് പ്രത്യേകതയും ഈ 31 അംഗ സ്ക്വാഡിൽ ഉണ്ട്. ജൂലൈ 24ന് ആണ് പ്രീസീസൺ ലാലിഗ വേൾഡ് ടൂർണമെന്റ് ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഓസ്ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയും, ലാലിഗ ക്ലബായ ജിറോണയുമാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇപ്പോൾ അഹമ്മദാബാദിൽ പരിശീലനത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement