കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വെറുപ്പിന് താൻ തന്നെ കാരണക്കാരൻ, താൻ ആ വാക്ക് പറയരുതായിരുന്നു എന്ന് ജിങ്കൻ

Newsroom

Picsart 24 01 04 18 47 53 039
Download the Fanport app now!
Appstore Badge
Google Play Badge 1

കേരളത്തോട് തനിക്ക് എന്നും സ്നേഹം ആണെന്നും എനിക്ക് അവിടെ നിന്ന് ഒരുപാട് സ്നേഹം കിട്ടിയിട്ടുണ്ട് എന്നും സന്ദേശ് ജിങ്കൻ. ഇപ്പോൾ താനും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല. അത് ഞാൻ മനസ്സിലാക്കുന്നു എന്നും തന്റെ ഭാഗത്ത് തെറ്റുണ്ട് എന്നും താരം പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിന് നൽകിയ അഭിമുഖത്തിലാണ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സംസാരിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം ജിങ്കൻ ബ്ലാസ്റ്റേഴ്സിനെതിരെ ഒരു മത്സര ശേഷം നടത്തിയ കമന്റ് വലിയ വിവാദമായിരുന്നു. അന്ന് മുതൽ ജിങ്കനും ബ്ലാസ്റ്റേഴ്സ് ആരാധകരും തമ്മിൽ നല്ല ബന്ധമല്ല ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് സന്ദേശ് ജിങ്കൻ 24 01 04 18 46 54 681

“ഓരോ തവണയും ഞാൻ കൊച്ചി സ്റ്റേഡിയത്തിൽ കാലുകുത്തുമ്പോൾ എനിക്ക് ലഭിച്ച സ്നേഹം ഓർമ്മ വരും, ഇപ്പോൾ തീർച്ചയായും ആ ബന്ധത്തിൽ മാറ്റമുണ്ട്, പക്ഷേ ഇപ്പോഴും എനിക്ക് വ്യക്തിപരമായി ആ നഗരത്തെ ഇഷ്ടമാണ്, എന്റെ അമ്മ കേരളത്തെ സ്നേഹിക്കുന്നു, പക്ഷേ ആ ബന്ധം തകർന്നത് എന്റെ തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു, അത് ഞാൻ പറയരുതായിരുന്നു. ആ വാക്ക് ഞാൻ പറയരുതായിരിന്നു. എന്റെ തെറ്റ് അംഗീകരിക്കുന്നു” – ജിങ്കൻ പറഞ്ഞു.

താൻ ദൈവമല്ല എന്നും മനുഷ്യനാണെന്നും തെറ്റ് പറ്റാം എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ബ്ലാസസ്റ്റേഴ്സിനൊപ്പം ഉള്ള നല്ല ഓർമ്മകളും അഭിമുഖത്തിൽ പങ്കുവെച്ചു.

“എനിക്ക് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം നല്ല ഓർമ്മകളുണ്ടായിരുന്നു. അന്ന് ഞാൻ റൈറ്റ് ബാക്ക് ആയി കളിക്കാറുണ്ടായിരുന്നു, ഞങ്ങളുടെ ടീമിൽ നിന്ന് ഒരാൾ അന്ന് ഒരു ഗോൾ നേടി, അക്ഷരാർത്ഥത്തിൽ എനിക്ക് ഒരു ഭൂകമ്പം സ്റ്റേഡിയത്തുൽ അനുഭവപ്പെട്ടു. എന്നെപ്പോലെയുള്ള 21 വയസ്സുകാരന് അത് അത്ഭുതകരമായ കാര്യമായിരുന്നു.” അദ്ദേഹം പറഞ്ഞു.