കേരള ബ്ലാസ്റ്റേഴ്സ് വിട്ട
മിഡ്ഫീൽഡർ രോഹിത് കുമാർ ഇനി ബെംഗളൂരു എഫ് സിക്കായി കളിക്കും. 23കാരനായ താരം ബെംഗളൂരു എഫ് സിയുമായി രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചു. ആരും കളിക്കാൻ ആഗ്രഹിക്കുന്ന ക്ലബാണ് ബെംഗളൂരു എഫ് സി എന്നും ഈ അവസരം ലഭിച്ചതിൽ സന്തോഷവാൻ ആണെന്നും രോഹിത് കുമാർ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. താരത്തെ ബെംഗളൂരു എഫ് സി അവരുടെ എ എഫ് സി കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തും.
INCOMING! 🔥 Midfielder Rohit Kumar has joined the Blues on a two-year deal.#WelcomeRohit #WeAreBFC🔵 pic.twitter.com/YAHhWWt4Ej
— Bengaluru FC (@bengalurufc) June 29, 2021
കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ചു എങ്കിലും കാര്യമായി തിളങ്ങാൻ രോഹിതിന് കഴിഞ്ഞിരുന്നില്ല. ബൈച്ചംഗ് ഭൂട്ടിയ ഫുട്ബോൾ സ്കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത് കരിയർ ആരംഭിച്ചത്. 2013 ൽ ബി.സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015 ൽ ഇന്ത്യ അണ്ടർ 19 ടീമിൽ അംഗമായിരുന്നു. 2016 ൽ ഡ്യുറാൻഡ് കപ്പിനുള്ള സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.
ശിവജിയൻസിനായി ഐ-ലീഗിൽ നടത്തിയ സുസ്ഥിര പ്രകടനങ്ങൾ അദ്ദേഹത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് എഫ്സി പൂനെ സിറ്റിയിലെത്താൻ സഹായിച്ചു. പുണെ സിറ്റിക്കായി രണ്ട് സീസണുകളിൽ നിന്ന് രണ്ട് ഗോളുകൾ കരസ്ഥമാക്കിയ അദ്ദേഹം ഐഎസ്എല്ലിന്റെ ആറാം സീസണിൽ ഹൈദരാബാദ് എഫ്സിയിലായിരുന്നു കളിച്ചത്