“രാഹുൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിലെ പ്രതീക്ഷ”

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് രാഹുൽ കെ പിയുടെ ക്ലബിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാഹുലിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ റോൾ എന്തായിരിക്കുമെന്ന് പരിശീലകൻ ഈൽകോ ഷറ്റോരി സൂചനകൾ നൽകി. രാഹുൽ ഡിഫൻസിലും അറ്റാക്കിങ് റോളിലും കളിക്കാൻ കഴിവുള്ള താരമാണെങ്കിലും രാഹുലിനെ അറ്റാക്കിംഗ് മേഖലയിൽ ഉപയോഗിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.

രാഹുലിന് വിങ്ങറായും സ്ട്രൈക്കറായും കളിക്കാനുള്ള മികവ് ഉണ്ടെന്ന് ഷറ്റോരി പറഞ്ഞു. അവിടെയാകും രാഹുൽ കളിക്കുക എന്നും അദ്ദേഹ പറഞ്ഞു. രാഹുൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരുപാട് ഗോളുകളും അസിസ്റ്റുകളും നൽകുന്ന താരമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. അവസാന രണ്ടു സീസണുകളിൽ ഇന്ത്യൻ ആരോസിന്റെ അറ്റാക്കിങ് നീക്കങ്ങളിൽ പ്രധാന പങ്ക് രാഹുലിനുണ്ടായിരുന്നു.

Previous articleസബ് ജൂനിയർ ദേശീയ ഫുട്ബോൾ; ജാർഖണ്ഡിന് കിരീടം
Next articleഐ ലീഗ് ക്ലബുകൾ എ ഐ എഫ് എഫിനെതിരെ കോടതിയിലേക്ക്