സബ് ജൂനിയർ ദേശീയ ഫുട്ബോൾ; ജാർഖണ്ഡിന് കിരീടം

സബ് ജൂനിയർ പെൺകുട്ടികളുടെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം ജാർഖണ്ഡ് സ്വന്തമാക്കി. ഇന്ന് വൈകിട്ട് നടന്ന ഫൈനലിൽ അരുണാചൽ പ്രദേശിനെ തകർത്താണ് ജാർഖണ്ഡ് കിരീടം ഉയർത്തിയത്. ഫൈനലിൽ ഏകപക്ഷീയമായ മത്സരമാണ് നടന്നത്. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ഇന്ന് അരുണാചലിനെ ജാർഖണ്ഡ് തോൽപ്പിച്ചത്. സോണി മുണ്ഡയും ബസന്തി ലക്രയും ഇന്ന് ജാർഖണ്ഡിനു വേണ്ടി ഇരട്ട ഗോളുകൾ നേടി. സെമിയിൽ ബീഹാറിനെ തോൽപ്പിച്ചായിരുന്നു ജാർഖണ്ഡ് ഫൈനലിൽ എത്തിയത്‌.

Previous articleബംഗ്ലാദേശിനു 382 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം
Next article“രാഹുൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിലെ പ്രതീക്ഷ”