“കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐ‌എസ്‌എൽ കിരീടം നേടുകയെന്നതാണ് ഏക ലക്ഷ്യം” – റാഫി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി,ആഗസ്റ്റ്28,2019: മലയാളി സെന്റർ ഫോർവേഡ് മാഡമ്പില്ലത്ത് മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്സിൽ. കാസർഗോഡ് സ്വദേശിയായ 183 സെന്റിമീറ്റർ ഉയരമുള്ള കളിക്കാരനായ റാഫി 2004 ൽ എസ്‌ബിടിയിലാണ് തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. കൂടാതെ, 2009-10 ഐ ലീഗിൽ ഒരിന്ത്യൻ കളിക്കാരന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്ക് റെക്കോർഡായ 14 ഗോളുകൾ നേടിക്കൊണ്ട് മഹീന്ദ്ര യുണൈറ്റഡിന്റെ പ്ളേയർ ഓഫ് ദി ഇയർ പുരസ്‌കാരം നേടി. ഹെഡ്ഡറുകളിലൂടെ ഗോളുകൾനേടുന്നതിൽ ഏറ്റവും മികവുപുലർത്തുന്ന കളിക്കാരനാണ് റാഫി.

എടികെയിലൂടെ ഐഎസ്എല്ലിൽ എത്തിയ റാഫി ഐഎസ്എൽ മൂന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നു. 2015 ഐഎസ്എല്ലിലെ എമേർജിങ് പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ റാഫി ചെന്നൈ എഫ്സി, ചർച്ചിൽ ബ്രദേഴ്‌സ്, മുംബൈ എഫ്സി, ഡിഎസ്‌കെ ശിവാജിയൻസ്, മുംബൈ ടൈഗേഴ്‌സ് എന്നീ ക്ലബ്കൾക്കായും കളിച്ചിട്ടുണ്ട്

“രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിനായി ഒരുകൂട്ടം പ്രതിഭാധനരായ കളിക്കാർക്കൊപ്പം ഹോം ടീമിനെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരം അംഗീകാരമായി കാണുന്നു. ഐ‌എസ്‌എൽ കപ്പ് നേടുകയെന്നതാണ് ഇപ്പോൾ ഏക ലക്ഷ്യം, അതിനായി ഞാൻ പിച്ചിലും പുറത്തുംഎന്റെ 100 ശതമാനം പരിശ്രമവും നൽകും. ഞങ്ങളുടെ ഹോം സ്റ്റേഡിയത്തെ ആരാധക പിന്തുണയാൽ വീണ്ടും ഒരു മഞ്ഞകോട്ടയാക്കി മാറ്റുന്നത് കാണുവാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.” റാഫി പറയുന്നു.

“തെളിയിക്കപ്പെട്ട ഗോൾ സ്‌കോററും ഇന്ത്യയിലെ നമ്പർ നൈൻ സ്‌ട്രൈക്കറുമാരിൽ ഒരാളുമാണ് റാഫി. ഹെഡറുകളിലൂടെ ഗോൾനേടുന്നതിൽ രാജ്യത്തെ മികച്ച കളിക്കാരനാണ് അദ്ദേഹം, അദ്ദേഹത്തിന്റെ ബോക്സിനുള്ളിലെ ആദ്യ സ്പർശം എല്ലായ്പ്പോഴും
മികച്ചതാണ്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള സീസൺ 3 ലെ അദ്ദേഹത്തിന്റെ പ്രകടനം മുൻനിരയിലായിരുന്നു ഐ‌എസ്‌എല്ലിന്റെ വരാനിരിക്കുന്ന സീസണിൽ അദ്ദേഹത്തെ മികച്ച ഫോമിൽ കാണുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറയുന്നു