ആദ്യ പകുതിയിൽ കേരളത്തിന്റെ ആധിപത്യം, പക്ഷെ ഗോൾ ഇല്ല

Newsroom

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ഒഡീഷയും ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു.

ഇന്ന് മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരം ആരംഭിച്ചത്. ആദ്യ മിനുട്ടിൽ തന്നെ ഒഡീഷ ഗോൾ കീപ്പറെ പരീക്ഷിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. സഹലായിരുന്നു ആദ്യ ഷോട്ട് ടാർഗറ്റിലേക്ക് തൊടുത്തത്. പിന്നാലെ നാലാം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ലൂണയും ഒഡീഷ കീപ്പറെ പരീക്ഷിച്ചു. പക്ഷെ രണ്ടു ഷോട്ടും കമൽജിത് തടഞ്ഞു. 14ആം മിനുട്ടിൽ ആണ് ഒഡീഷക്ക് ആദ്യ അവസരം ലഭിച്ചത്. പക്ഷെ ഹാവി ഹെർണാണ്ടസിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്ത് പോയി.

25ആം മിനുട്ടിൽ ഗ്രൗണ്ടിന് മധ്യത്തിൽ നിന്നും ഹാവി ഹെർണാണ്ടസ് കേരള ഗോൾ മുഖത്തേക്ക് ഷോട്ട് തൊടുത്തു. ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് ആ ഷോട്ട് പുറത്തേക്ക് പോയത്. ഈ രണ്ട് അവസരങ്ങൾ ഉണ്ട് എങ്കിലും ആദ്യ പകുതിയിൽ ഉടനീളം കേരള ബ്ലാസ്റ്റേഴ്സ് ആണ് കളി നിയന്ത്രിച്ചത്. പന്ത് കൂടുതൽ സമയം കൈവഡം വെച്ചതും കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. അടുത്ത പകുതിയിൽ എങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് ഗോൾ നേടുക ആകും കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം.