കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ നവോചക്ക് എതിരെ കടുത്ത നടപടി, പ്ലേ ഓഫിൽ കളിക്കാൻ വിലക്ക്

Newsroom

Picsart 24 04 14 15 09 09 141
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ നവോച്ച സിംഗിനെതിരെ എ ഐ എഫ് എഫിന്റെ കടുത്ത നടപടി. കേരള ബ്ലാസ്റ്റേഴ്സ് താരത്തെ മൂന്നു മത്സരത്തിലേക്ക് വിലക്കാനാണ് തീരുമാനമായിരിക്കുന്നത്‌. ഈസ്റ്റ് ബംഗാളിനെതിരെ നടത്തിയ ഒരു ഫൗളിലാണ് ഈ നടപടി വന്നിരിക്കുന്നത്. താരത്തിന് മൂന്നു മത്സരത്തിൽ വിലക്കും ഒപ്പം പിഴയും ലഭിക്കും.

കേരള ബ്ലാസ്റ്റേഴ്സ് 24 04 14 15 09 27 339

20000 രൂപയാകും താരം പിഴയായി അടയ്ക്കേണ്ടത്. ഇതോടെ താരത്തിന് ഒഡീഷിക്കെതിരായ പ്ലേ ഓഫ് മത്സരം നഷ്ടമാകുമെന്ന് ഉറപ്പായി. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ താരത്തിന് ചുവപ്പുകാർഡ് കിട്ടിയിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തരം ഈ വിലക്ം കാരണം കളിച്ചിരുന്നില്ല. ഇപ്പോൾ മൂന്നാം മത്സരം കൂടി വിലക്ക് കിട്ടുമെന്ന് ഉറപ്പായത്തോടെ ഒഡീഷക്ക് എതിരായ നിർണായകമായ പ്ലേ ഓഫ് മത്സരത്തിലും നവോർച്ചയുടെ അസാന്നിധ്യം ഉറപ്പായി.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ലീഗിൽ 16 മത്സരങ്ങളിൽ നവോച്ച കളിച്ചിരുന്നു.