പ്രൊഫസർ എന്ന് അറിയപ്പെട്ടുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ നെലോ വിംഗാഡ കൊച്ചിയിൽ എത്തി. കഴിഞ്ഞ ദിവസം വിമാനം ഇറങ്ങിയ പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ പരിചയപ്പെട്ടു. ഇന്നു മുതൽ ട്രെയിനിങ് സെഷനുകളിലും വിങാഡ് എത്തി. കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ തങ്ബോയ് സിംഗ്ടോ താരങ്ങളെയും മറ്റു സാഹചര്യങ്ങളും നെലോ വിംഗാഡയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.
ഇന്നലെ കേരള ബ്ലാസ്റ്റേഴ്സും എഫ്വ്സി കേരളയുമായി സന്നാഹ മത്സരം നടത്തിയിരുന്നു. അതിന്റെ വിശകലനവും വിംഗാഡ നടത്തി. കേരള ബ്ലാസ്റ്റേഴ്സ് 10-1 എന്ന സ്കോറിന് ആ മത്സരം വിജയിച്ചിരുന്നു. ഡേവിഡ് ജെയിംസിന്റെ കീഴിൽ തീർത്തും നിരാശയാർന്ന പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സ് ഒരു പുനർജന്മം ആണ് വിംഗാഡയുടെ കീഴിൽ പ്രതീക്ഷിക്കുന്നത്. സീസണിൽ ഇതുവരെ ഒരു ജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് സമ്പാദ്യമായുള്ളത്.
മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപ്പിച്ച ഐ എസ് എൽ പരിചയം വിംഗാഡയ്ക്ക് ഉണ്ട്. 25ന് എ ടി കെയുമായുള്ള മത്സരമാണ് വിംഗാഡയുടെ കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.