കേരള ബ്ലാസ്റ്റേഴ്സിന്റെ മഹേഷ് ഇനി ഈസ്റ്റ് ബംഗാളിൽ

Img 20210901 002348

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരമായ മഹേഷ് സിങ് ഈ സീസണിലും ലോണിൽ പോകും. 22കാരനായ ഫോർവേഡ് നവോറം മഹേഷ് സിങ് ഈസ്റ്റ് ബംഗാൾ എഫ് സിക്ക് വേണ്ടി ആകും ഇത്തവ്ക്ക്ണ കളത്തിൽ ഇറങ്ങുക. ഈസ്റ്റ് ബംഗാളുമായി ഈ സീസൺ അവസാനം വരെയുള്ള ലോൺ കരാറിൽ ആണ് മഹേഷ് ഒപ്പുവെച്ചത്. വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്ന താരത്തെ ലോണിൽ അയച്ചു കൂടുതൽ പരിചയസമ്പത്ത് നേടിക്കൊടുക്കാൻ ആണ് ഈ ലോൺ നീക്കത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണിൽ താരം സുദേവക്കായും ലോണിൽ കഴിച്ചിരുന്നു. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനു വേണ്ടി കളിച്ച താരമാണ് നവോറം. കേരള പ്രീമിയർ ലീഗ് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിൽ താരം ഉണ്ടായിരുന്നു. ഷില്ലൊങ് ലജോങ്ങിന്റെ താരമായിരുന്ന മഹേഷ് 2018ലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. താരം പ്രീസീസൺ സമയത്ത് കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിനൊപ്പം ഉണ്ടായിരുന്നു.

Previous articleരണ്ടാം റൗണ്ടിലേക്ക് മുന്നേറി ബരെറ്റിനിയും ഷപവലോവും, സിന്നറും, ബുസ്റ്റ ആദ്യ റൗണ്ടിൽ പുറത്ത്
Next articleആഴ്‌സണലിന്റെ ഹെക്ടർ ബെല്ലരിൻ ലോണിൽ റിയൽ ബെറ്റിസിൽ കളിക്കും