ആഴ്‌സണലിന്റെ ഹെക്ടർ ബെല്ലരിൻ ലോണിൽ റിയൽ ബെറ്റിസിൽ കളിക്കും

20210901 053953

സമീപകാലത്ത് പരിക്കും മോശം ഫോമും പ്രതിസന്ധിയിലാക്കിയ തന്റെ കരിയർ തിരിച്ചു പിടിക്കാൻ സ്വന്തം നാട്ടിലേക്ക് മടങ്ങി ഹെക്ടർ ബെല്ലരിൻ. ആഴ്‌സണൽ ടീമിൽ ഇടം ലഭിക്കാതിരുന്നതോടെയാണ് സ്പാനിഷ് റൈറ്റ് ബാക്ക് ആയ ബെല്ലരിൻ വായ്പ അടിസ്ഥാനത്തിൽ സ്പാനിഷ് ക്ലബ് റിയൽ ബെറ്റിസിലേക്ക് മാറിയത്. ഇതിനായി തന്റെ ശമ്പളം കുറക്കാനും ബെല്ലരിൻ തയ്യാറായി. ബെറ്റിസിൽ കളിച്ചു തന്റെ മികവ് തിരിച്ചു പിടിക്കാനുള്ള ശ്രമം ആയിരിക്കും ബെല്ലരിൻ നടത്തുക.

റൈറ്റ് ബാക്കിൽ വലിയ ബുദ്ധിമുട്ട് നേരിടുന്ന ആഴ്‌സണൽ ഈ സീസണിൽ ഇത് വരെ ബെല്ലരിന് അവസരം നൽകിയിരുന്നില്ല. ഒപ്പം ക്ലബ് വിടാനുള്ള ശ്രമങ്ങളും താരം നടത്തുന്നുണ്ടായിരുന്നു. റൈറ്റ് ബാക്ക് ആയി ആഴ്‌സണലിലേക്ക് ജപ്പാൻ താരം തോമിയാസു എത്തിയതോടെ ബെല്ലരിൻ അവസാന നിമിഷങ്ങളിൽ ബെറ്റിസുമായി കരാറിൽ ഏർപ്പെട്ടു. ആഴ്‌സണൽ ആരാധകരുടെ പ്രിയപ്പെട്ട താരമായ 26 കാരനായ ബെല്ലരിൻ കരിയർ തിരിച്ചു പിടിക്കും എന്ന പ്രതീക്ഷ തന്നെയാണ് ആരാധകർക്ക്. ആഴ്‌സണലിന്റെ ഗോൾ കീപ്പർ അലക്‌സ് റുനർസനും വായ്പ അടിസ്‌ഥാനത്തിൽ ബെൽജിയം ക്ലബ് ആയ ഒ.എച് ലുവനിലേക്ക് ട്രാൻസ്ഫർ ഡെഡ്ലൈൻ ദിവസം മാറി.

Previous articleകേരള ബ്ലാസ്റ്റേഴ്സിന്റെ മഹേഷ് ഇനി ഈസ്റ്റ് ബംഗാളിൽ
Next articleചെന്നൈയിന്റെ വിശ്വസ്ഥൻ ആയിരുന്ന എലി സാബിയ ഇനി ജംഷദ്പൂരിൽ