കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ ഇത്തവണ മൂന്ന് ക്യാപ്റ്റന്മാർ

Img 20201118 210937
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനെ ആര് നയിക്കും എന്ന് അവസാനം പ്രഖ്യാപനം എത്തി. മൂന്ന് നായകന്മാരെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ടീമിനെ ഐ എസ് എല്ലിൽ നയിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിഫൻഡറായ കോസ്റ്റ, മധ്യനിര താരം സിഡോഞ്ച, കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ വർഷം ഗംഭീര പ്രകടനം കാഴ്ചവെച്ച ജെസ്സൽ എന്നീ മൂന്ന് പേരെയാണ് കിബു വികൂന കേരള ബ്ലാസ്റ്റേഴ്സിന്റെ ആം ബാൻഡ് അണിയാൻ ഈ സീസണിൽ തിരഞ്ഞെടുത്തിട്ടുള്ളത്.

കോസ്റ്റ തന്നെ ആകും പ്രധാന ക്യാപ്റ്റൻ. കോസ്റ്റ യൂറോപ്യൻ ഫുട്ബോൾ ലോകത്തെ പരിചയസമ്പത്തുമായാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത് . ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിനു വേണ്ടി ഏഴു സീസണുകളിലായി ഇരുന്നൂറിലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് കോസ്റ്റ. യൂറോപ്പ ലീഗ്,യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ഒക്കെ ക്ലബിനെ നയിച്ചതും അദ്ദേഹമായിരുന്നു.

സിഡോഞ്ച ഒരു വർഷമായി കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന താരമാണ്. ഒപ്പം ഐ എസ് എല്ലിൽ പരിചയസമ്പത്തും ഉണ്ട്. ഇതാണ് സിഡോഞ്ചയെ നായക സ്ഥാനത്തേക്ക് എത്തിച്ചത്. യുവതാരങ്ങൾ നിറഞ്ഞ ഇന്ത്യൻ നിര ആണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത് എന്നതാകും ജെസ്സൽ എന്ന ഒരു ഇന്ത്യൻ ക്യാപ്റ്റനിലേക്ക് കിബു വികൂന എത്താൻ കാരണം.

Advertisement