ഇനി വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളത്തിൽ ഇറങ്ങുന്നത് നിങ്ങൾ ഡിസൈൻ ചെയ്ത ജേഴ്സിയിലാകാം. ആരാധകർക്ക് ക്ലബിന്റെ ജേഴ്സി ഡിസൈൻ ചെയ്യാൻ അവസരം നൽകിയിരിക്കുകയാണ് കേരളത്തിന്റെ ഏക ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ്. ക്ലബിന്റെ മൂന്നാം ജേഴ്സി ആകും ആരാധകർക്ക് ഡിസൈൻ ചെയ്യാൻ പറ്റുക. ഇതിനായി ഡിസൈനുകൾ ക്ഷണിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുന്നിൽ ഉള്ള ആരോഗ്യ പ്രവർത്തകരെയും മറ്റു സന്നദ്ധ സേവകരെയും ആദരിക്കുന്ന തീമിൽ ആകും ജേഴ്സികൾ ഡിസൈൻ ചെയ്യേണ്ടത്. പച്ച മഞ്ഞ നിറങ്ങളുടെ വകഭേദങ്ങൾ ഡിസൈനിനായി ഉപയോഗിക്കാം. ജൂലൈ 17 മുതൽ ജൂലൈ 27 വരെയാണ് ജേഴ്സി ഡിസൈനുകൾ സമർപ്പിക്കേണ്ട സമയം. ഡിസൈനുകൾ info@kbfcofficial.com എന്ന ഇമെയിലിൽ അയക്കാം.