യുവ ഫോർവേഡ് റൊണാൾഡ് സിംഗ് ഇനി ഗോകുലം കേരള എഫ് സിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണായുള്ള ഒരുക്കങ്ങൾ ഗോകുലം കേരള എഫ് സിയും തുടങ്ങി. യുവ താരമായ റൊണാൾഡ് സിംഗാണ് ഗോകുലം കേരളയിൽ കരാർ ഒപ്പുവെച്ചിരിക്കുന്നത്. 23കാരനായ റൊണാൾഡ് സിംഗ് കഴിഞ്ഞ സീസണിൽ നെരോക എഫ് സിക്ക് വേണ്ടി ആയിരുന്നു ഐലീഗിൽ കളിച്ചത്. ഫോർവേഡ് പൊസിഷനിൽ ഏത് സ്ഥാനത്തും കളിക്കാൻ കഴിവുള്ള താരമാണ് റൊണാൾഡ് സിംഗ്. കഴിഞ്ഞ സീസണി) നെരോകയ്ക്ക് വേണ്ടി 17 മത്സരങ്ങൾ റൊണാൾഡ് കളിച്ചിരുന്നു.

2017-18 സീസണിൽ ഗോകുലം കേരള എഫ് സിക്ക് എതിരെ ഇറങ്ങി ആയിരുന്നു റൊണാൾഡ് തന്റെ ഐലീഗ് അരങ്ങേറ്റം നടത്തിയിരുന്നത്. ഗോകുലത്തിനെതിരെ അരങ്ങേറ്റത്തിൽ ഗോളും നേടിയിരുന്നു. ഈ സീസണിൽ വിങ്ങുകളിൽ കളിച്ച താരം ഐലീഗിൽ മൂന്ന് ഗോളുകൾ നേടിയിരുന്നു. ഗോകുലം കേരള എഫ് സിയിൽ എത്തിയതിൽ സന്തോഷം ഉണ്ടെന്നും കോഴിക്കോടിൽ ഗോകുലത്തിന്റെ ആരാധകർക്ക് മുന്നിൽ കളിക്കാൻ കാത്തിരിക്കുകയാണെന്നും റൊണാൾഡ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.