വിജയം തുടരണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂരിന് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2021-22ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ 41-ാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഞായറാഴ്ച വാസ്കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വെച്ച് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും ഏഴ് മത്സരങ്ങളിൽ 12 പോയിന്റുമായി ലീഗിൽ ഒപ്പത്തിനൊപ്പമാണ്.

അവസാന രണ്ടു മത്സരങ്ങളിൽ 3-0 എന്ന സ്കോറിന് ചെന്നൈയിനെയും മുംബൈ സിറ്റിയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. അവസാന ആറു മത്സരങ്ങളിൽ ടീം പരാജയം അറിഞ്ഞിട്ടില്ല.

ജംഷഡ്പൂർ എഫ്‌സി ബെംഗളൂരു എഫ്‌സിക്കെതിരെ 0-0ന്റെ സമനിലയുമായാണ് ഇന്നത്തെ മത്സരത്തിന് എത്തുന്നത്. ഈ മത്സരം ഇരുടീമുകളുടെയും ടോപ് 4 പ്രതീക്ഷകൾക്ക് നിർണായകമാണ്. പരിക്ക് കാരണം വാൽസ്കിസ്, പ്രണോയ് ഹാൾദർ, കോമൽ തറ്റാൽ എന്നിവർ ഇന്ന് ഉണ്ടാകില്ല. കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ പരിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. ഇന്ന് രാത്രി 7.30നാണ് മത്സരം. ഇന്ന് വിജയിച്ചാൽ പോയിന്റ് നിലയിൽ ഒന്നാമതുള്ള മുംബൈ സിറ്റിക്ക് ഒപ്പം എത്താം.