ഏറ്റവും കൂടുതൽ വിജയങ്ങൾ, ഏറ്റവും കൂടുതൽ ഗോളുകൾ, ഇവാൻ പുലിയാണ്!!

Blasters

ഇന്ന് ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചതോടെ ക്ലബ് 2016നു ശേഷം ആദ്യമായിരു സെമി ഫൈനലിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ഈ വിജയം കൊണ്ട് രണ്ട് പുതിയ ചരിത്രം കൂടെ ഇവാൻ വുകമാനോവിചിന്റെ കേരള ബ്ലാസ്റ്റേഴ്സ് കുറിച്ചു. ഇന്നത്തെ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിലും അടിച്ച ഗോളുകളുടെ കാര്യത്തിലും ക്ലബിന്റെ റെക്കോർഡ് മാറ്റി എഴുതി.
20220302 225653

ഇന്നത്തെ മൂന്ന് ഗോളോടെ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മുപ്പത് ഗോളുകളിൽ എത്തി. 2010-20 സീസണിൽ അടിച്ച 29 ഗോളുകൾ എന്ന റെക്കോർഡ് ആണ് ഇന്ന് ഇവാന്റെ കേരള ബ്ലാസ്റ്റേഴ്സ് മറികടന്നത്. ഒപ്പം ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം എന്ന റെക്കോർഡുമായി. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഒമ്പതാം വിജയമാണിത്. 2016ൽ നേടിയ എട്ടു വിജയങ്ങൾ എന്ന റെക്കോർഡാണ് മറികടന്നത്.

ഐ എസ് എൽ ചരിത്രത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഉയർന്ന പോയിന്റും നേരത്തെ തന്നെ ഈ സീസണിലേത് ആയി മാറിയിരുന്നു.