കേരള ബ്ലാസ്റ്റേഴ്സ് നാല് പ്രീസീസൺ മത്സരങ്ങൾ കൂടെ കളിക്കും

Img 20201025 125949
- Advertisement -

പുതിയ സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ അവരുടെ ആദ്യ പ്രീസീസൺ മത്സരം കളിച്ചിരുന്നു. ആ മത്സരത്തിൽ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിക്കാനും കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഇത് കൂടാതെ നാലു പ്രീസീസൺ മത്സരങ്ങൾ കൂടെ ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പായി കളിക്കും.

ജംഷദ്പൂർ എഫ് സി, മുംബൈ സിറ്റി, ഒഡീഷ എഫ് സി, മോഹൻ ബഗാൻ എന്നിവർക്ക് എതിരെയാകും സൗഹൃദ മത്സരങ്ങൾ കളിക്കുക. ഈ മത്സരങ്ങളുടെ തീയതികൾ തീരുമാനം ആയിട്ടില്ല. ജംഷദ്പൂരിന് എതിരെ നവംബർ 14നാകും മത്സരം. അതിനു മുമ്പ് ആയിരിക്കും മറ്റു മത്സരങ്ങൾ നടക്കുക. ഇന്നലെ ഇന്ത്യൻ താരങ്ങൾ മാത്രമാണ് ഇറങ്ങിയതെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ വിദേശ താരങ്ങളും ടീമിനൊപ്പം ഉണ്ടാകും.

Advertisement