ലീഗിൽ ഒരിക്കൽ കൂടെ വിജയമില്ലാതെ യുവന്റസ്

20201026 032047
- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ലീഗിൽ ഇറങ്ങിയ യുവന്റസിന് ഒരിക്കൽ കൂടെ സമനില. ഇന്ന് ഹെല്ലാസ് വെറോണയെ നേരിട്ട യുവന്റസ് ഒരു ഗോളിന് പിറകിൽ പോയ ശേഷം പൊരുതി 1-1 എന്ന സമനില നേടുകയായിരുന്നു. ഇത് തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിലാണ് യുവന്റസ് സമനില വഴങ്ങുന്നത്. ഇതിനിടയിൽ നാപോളിക്ക് എതിരെ വെറുതെ കിട്ടിയ വിജയം മാത്രമെ യുവന്റസിന് ആശ്വാസമായുള്ളൂ.

ഇന്ന് ഡിബാല ആദ്യ ഇലവനിൽ തിരികെ എത്തിയിരുന്നു എങ്കിലും യുവന്റസ് ആദ്യ പകുതിയുൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മികവ് കാണിച്ചില്ല. രണ്ടാം പകുതയിൽ 60ആം മിനുട്ടിൽ ഫെവില്ലിയിലൂടെ ആയിരുന്നു വെറോണ മുന്നിൽ എത്തിയത്. സബ്ബായി എത്തിയ കുലുസവേസ്കിയാണ് യുവന്റസിന് സമനില നേടിക്കൊടുത്തത്. 78ആം മിനുട്ടിൽ വലതുവിങ്ങിലൂടെ കുതിച്ച കുലുസവ്സ്കി ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ലക്ഷ്യം കാണുക ആയിരുന്നു. അതിനു ശേഷം വിജയ ഗോളിനായി യുവന്റസ് ആഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ലീഗിൽ അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 9 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് യുവന്റസ് ഉള്ളത്.

Advertisement